Saturday 17 November 2012

 അങ്ങനെ ഒരു ദിവസം കൂടെ കഴിഞ്ഞു . സായിപ്പന്മാര് പറയുന്ന പോലെ അനോതെര്‍ ഡേ അനോതെര്‍ ഡോളര്‍ .
എല്ലാ ദിവസങ്ങളും ഒരു പോലെ ആവനൂ . ജോലിക്ക് കയറിയ സമയത്ത്  സ്വന്തം പണി കഴിഞ്ഞ്  ഒരു പാട്  സമയം ബാക്കി ആരുന്നു . ജോലി യില്‍  കേറി ഒരു കൊല്ലം കഴിഞ്ഞപ്പോ നേരെ തിരിച്ചാണ് . നിലത്തു നില്‍കാന്‍  സമയം ഇല്ല. പണ്ട് ഏതോ സിനിമയില്‍ ആരോ പറഞ്ഞ പോലെ time is very waste ആണ് . എല്ലാ ദിവസോം ജോലിക്ക് പോണത്  ഇന്ന്  ദേ ഞാന്‍  അവിടെ പോളിച്ചടക്കും. എല്ലാ കാര്യങ്ങളും പെട പെട ആയിട്ട്  ചെയ്യും. വെളുത്തവര്‍ക്ക് നമ്മളെ പറ്റി ഇന്ന്  എന്തായാലും ഒരു പൊട്ട അഭിപ്രായം പറയാന്‍  അവസരം കൊടുക്കില്ല എന്നൊക്കെ വിചാരിച്ചിട്ടാ. പക്ഷെ എന്താ കാര്യം സെയിം ഓള്‍ഡ്‌ സ്റ്റോറി. ഞാനൊന്നും നന്നാവില്ല. എത്ര ആഞ്ഞു പിടിച്ചാലും ടൈം കഴിഞ്ഞു overtime ചെയ്താലേ കാര്യങ്ങള്‍ തീരു. overtime വേണമെന്ന് വെച്ച് ചെയ്യനതോന്നുമാല്ലാ. ആയിപോകുന്നതാണ് . ഇതൊക്കെ കഴിഞ്ഞു സാലറി കിട്ടണ്ട നേരത്തെ ആ front ഇരിക്കണ പെണ്ണുങ്ങടെ ഒരു ചോദ്യോം . എന്താരുന്നു അന്നത്തെ ദിവസം ഇത്ര busy? പ്രത്യേകിച്ച്  ഒന്നും ഉണ്ടായ ഷിഫ്റ്റ്‌ അല്ലല്ലോ ന്ന്. residents ആയ അമ്മച്ചിമ്മാര്‍ക്ക്  ദിവസം മുഴുവന്‍ activities എന്നും പറഞ്ഞു ഓരോ മണ്ടന്‍ പരിപാടികള്‍ കഴിഞ്ഞുbore  അടിച്ചു ഇരിക്കുമ്പോള്‍ ആണ് നമ്മള്‍ ലാന്‍ഡ്‌ ചെയ്യുനത് . അപ്പൊ ഈ അമ്മച്ചിമാര്‍ വര്‍ത്തമാനം പറഞ്ഞു തുടങ്ങിയാല്‍ പിന്നെ ഒരു control ഉം ഉണ്ടാകില്ല. ഇങ്ങനെ നീണ്ടു പോകും സംസാരം . പിന്നെ വേറൊരു കാര്യം. അമ്മച്ചിമാര്‍ക്കും അപ്പച്ചന്മാര്‍കും ഒരു ചെറിയ pain ഒക്കെ വല്ല്യേ സംഭവം ആണ്. അതിനു morphine കൊടുക്കാന്‍ കുറെ ഡോക്ടര്സ് ഉം . ചെലപ്പോ തോന്നും ഇവര്‍ക്ക് ഇത് ഭക്ഷണം എല്ലിണ്ടേ ഇടയില്‍ കുത്തുന്നതാണെന്നു . എന്താ ചെയ്യാ കലികാലം.Anyways  ഈ എഴുത്ത് ഒരു ലക്ഷ്യമിലാതെ തൊടങ്ങീ താണ് . ഇനി എന്താ എഴുതന്ടെന്നും എനിക്കറിയില്ല . നേരത്തെ പറഞ്ഞ്ഹ പോലെ സായിപ്പന്മാര്‍ക്ക് മാത്രം എല്ലിന്ടെഇടയില്‍ കുത്തിയാല്‍ പോരല്ലോ.